Today: 26 Dec 2024 GMT   Tell Your Friend
Advertisements
ഇന്ത്യ ~ ക്യാനഡ പ്രശ്നം: ആശങ്കയോടെ പ്രവാസി കുടുംബങ്ങള്‍
Photo #1 - Canada - Otta Nottathil - india_canada_row_concern_expats
ഇന്ത്യന്‍ സര്‍ക്കാര്‍ 2024 ഓഗസ്ററില്‍ പാര്‍ലമെന്‍റില്‍ നല്‍കിയ വിവരമനുസരിച്ച്, നാലേകാല്‍ ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ ക്യാനഡയില്‍ പഠിക്കുന്നുണ്ട്. ക്യാനഡയിലെ ആകെ വിദേശ വിദ്യാര്‍ഥികളില്‍ 41% വരും ഇന്ത്യക്കാര്‍. ഇന്ത്യയും ക്യാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുമ്പോള്‍ ആശങ്കയിലാകുന്നവരില്‍ ഇവരും ഇവരുടെ കുടുംബങ്ങളുമുണ്ട്.

2022ലെ കണക്കനുസരിച്ച് 1,18,095 ഇന്ത്യക്കാര്‍ക്കാണ് ക്യാനഡയില്‍ പെര്‍മനന്‍റ് റെസിഡന്‍സ് അനുവദിച്ചത്. പെര്‍മനന്‍റ് റെസിഡന്‍സുള്ള 59,503 ഇന്ത്യക്കാര്‍ക്ക് അതേ വര്‍ഷം കനേഡിയന്‍ പൗരത്വവും ലഭിച്ചു. ആഗോള തലത്തില്‍ ഏഴാമത്തെ വലിയ ഇന്ത്യന്‍ സമൂഹമാണ് ക്യാനഡയിലുള്ളത്. ഉപരിപഠനത്തിനും ജോലിക്കും എല്ലാമായി ക്യാനഡയ്ക്കു പോയവരും പോകാന്‍ കാത്തിരിക്കുന്നവരുമായി മലയാളികളും വളരെയേറെ.

ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതവുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാനഡയ കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്ററഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ 85% കുറവാണുണ്ടായത്. നയതന്ത്ര സാഹചര്യം കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ക്യാനഡയിലേക്കു പോകാന്‍ മടിക്കും, വരാന്‍ തയാറാവുന്നവരെ സ്വീകരിക്കാന്‍ ക്യാനഡയും!

നിലവില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ഏറ്റവും താത്പര്യം കാണിക്കുന്ന രാജ്യങ്ങള്‍ ക്യാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ എന്നിവയാണ്. എന്നാല്‍, ഈ നാല് രാജ്യങ്ങളും സ്ററുഡന്‍റ് വിസയിലും പെര്‍മിറ്റുകളിലും പഠനാനന്തരമുള്ള ജോലി സാധ്യതകളിലുമെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജര്‍മനി, ജപ്പാന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ തിരിയുന്നു.

ഏറ്റവും പുതിയ കണക്കനുസരിച്ച് ജര്‍മനി, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സിംഗപ്പൂര്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നാല് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനത്തിനു ശേഷം ജോലി ലഭിക്കാനുള്ള സാധ്യതകളും കൂടുതല്‍ വിദ്യാര്‍ഥികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

ജര്‍മനി 18 മാസത്തെ പോസ്ററ് സ്ററഡി വര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. ജപ്പാന്‍ ആകട്ടെ, നാട്ടുകാരായ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന ട്യൂഷന്‍ ഫീസ് മാത്രമേ വിദേശികളില്‍നിന്നും വാങ്ങുന്നുള്ളൂ. ഇതുകൂടാതെ, കരിയര്‍ സാധ്യതകളും പാര്‍ട്ട് ജോലി ചെയ്യാനുള്ള അനുമതിയും ഇവിടെയുണ്ട്.
- dated 16 Oct 2024


Comments:
Keywords: Canada - Otta Nottathil - india_canada_row_concern_expats Canada - Otta Nottathil - india_canada_row_concern_expats,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kanada_indian_students_threat_new_regulations
കാനഡയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയുടെ മുള്‍മുനയില്‍
തുടര്‍ന്നു വായിക്കുക
us_to_canada_migration_trump
ട്രംപിന്റെ ജയം: കാനഡയിലേക്കു കുടിയേറാന്‍ അമേരിക്കക്കാര്‍
തുടര്‍ന്നു വായിക്കുക
musk_predicts_fall_of_trudeau
ട്രൂഡോ പുറത്താകുമെന്ന് മസ്കിന്റെ പ്രവചനം
തുടര്‍ന്നു വായിക്കുക
canada_teple_attack_trudeau_reaction
ക്യാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമണത്തെ ട്രൂഡോ അപലപിച്ചു
തുടര്‍ന്നു വായിക്കുക
brokenist_justin_trudeau
ജസ്ററിന്‍ ട്രൂഡോയുടെ ഇംഗ്ളീഷ് പ്രയോഗം വിമര്‍ശിക്കപ്പെടുന്നു
തുടര്‍ന്നു വായിക്കുക
canada_mps_demand_trudeau_resignation
ജസ്റ്റിന്‍ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് കനേഡിയന്‍ എംപിമാര്‍
തുടര്‍ന്നു വായിക്കുക
canada_new_allegation_india_bishnoi_gang
'സര്‍ക്കാരിന് ക്രിമിനല്‍ ബന്ധം': ഇന്ത്യക്കെതിരേ പുതിയ ആരോപണവുമായി ക്യാനഡ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us